വടകരയിൽ ലിഫ്റ്റിൽ കുടുങ്ങിയ വിദ്യാർത്ഥികളെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി
വടകര: വടകരയിൽ വിദ്യഭ്യാസ സ്ഥാപനത്തിലെ ലിഫ്റ്റിൽ വിദ്യാർത്ഥികൾ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. വടകര പാസ്പോർട്ട് ഓഫീസിനു സമീപം വെലോസിറ്റി എൻട്രൻസ് കോച്ചിംഗ് സെൻ്ററിലെ ലിഫ്റ്റിലാണ് പന്ത്രണ്ടോളം വിദ്യാർഥികൾ ഏറെ നേരം കുടുങ്ങിയത്.

ഉച്ചക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് അഗ്നി രക്ഷാ സേന എത്തി ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ തുറന്ന് വിദ്യാർത്ഥികളെ പുറത്തെത്തിക്കുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിന് ഫയർ & റെസ്‌ക്യൂ ഓഫീസർ വി. കെ. ബാബുവിൻ്റെ നേതൃത്വത്തിൽ എം. കെ. ഗംഗാധരൻ, കെ. എം. ഷിജു എന്നിവർ നേതൃത്വം നൽകി.

