അഡ്വ. ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഉള്ള ലീഗ് നേതൃയോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്തെ പാണക്കാട് തങ്ങൾ ഹാളിലാണ് യോഗം നടന്നത്. സാദിഖ് അലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.

യോഗശേഷമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പിഎംഎ സലാമിന്റെയും, പികെ ഫിറോസിന്റെയും പേരുകൾ രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നു എങ്കിലും സുപ്രീം കോടതിയിലെ അഭിഭാഷകനും കെഎംസിസി നേതാവുമായ ഹാരിസ് ബീരാനാണു നറുക്ക് വീണത്.

