അഡ്വ. ഇ രാജഗോപാലൻ നായർ അനുസ്മരണം
അഡ്വ. ഇ രാജഗോപാലൻ നായർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടന്ന പുഷ്പാർച്ചനയിൽ നിരവധിപേർ പങ്കെടുത്തു. കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി MLA , എസ്. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. അവിഭക്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാലം തൊട്ട് രാഷ്ട്രീയ രംഗത്ത് തിളങ്ങിനിന്ന മഹനീയ വ്യക്ത്വിത്വമാണ് അഡ്വ. ഇ രാജഗോപാലൻ നായർ.

കെ.പി.സി.സി വൈസ് പ്രസിഡണ്ട് പദവി ഉൾപ്പെടെ അലങ്കരിച്ച സ്ഥാനങ്ങളെല്ലാം വിജയകരമായി നിർവ്വഹിച്ച സമുന്നതനായ നേതാവ്. സഹകാരി, അഭിഭാഷകൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആശയപരമായ രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ടായപ്പോഴെല്ലാം സംശുദ്ധമായ നിലപാട് സ്വീകരിച്ചു.
കോൺഗ്രസ് എസിന്റെ രൂപീകരണത്തോടെ രാജഗോപാലേട്ടൻ നിർവ്വഹിച്ച നേതൃത്വവും പ്രചോദനവും അവിസ്മരണീയമാണ്. ഞങ്ങൾക്കെല്ലാം ഗുരുനാഥനും പിതാവിനെപ്പോലെ സ്നേഹാദരങ്ങൾ ഉണ്ടായിരുന്ന ആ ചൈതന്യവും നമുക്ക് നഷ്ടമായി 30 വർഷങ്ങൾ പിന്നിടുകയാണ്. കെ.പി. ഉണ്ണികൃഷ്ണൻ വടകരയിൽ M.P യായി തിരഞ്ഞെടുക്കപ്പെടാൻ നേതൃപരമായ പങ്കാളിത്തം വഹിച്ചത് ഉൾപ്പെടെ ഓർക്കാനും ഓമനിക്കാനും ഏറെയുണ്ട്.
