KOYILANDY DIARY

The Perfect News Portal

രണ്ടര വയസ്സിൽ രണ്ട് റെക്കോർഡുകൾ കരസ്ഥമാക്കിയ അദ്രിനാഥിനെ അനുമോദിച്ചു

അരിക്കുളം: രണ്ടര വയസ്സിൽ രണ്ട് റെക്കോർഡുകൾ കരസ്ഥമാക്കിയ അദ്രിനാഥിനെ ക്ലബ്‌ അരീക്കര അനുമോദിച്ചു. അരിക്കുളം പ്രദേശത്തെ സാമൂഹ്യ സേവനങ്ങളിലും കലാരംഗങ്ങളിലും മികച്ച രീതിയിൽ ഇടപെടുന്നവരുടെ കൂട്ടായ്മയായ ക്ലബ്‌ അരീക്കര. പൊതുവിജ്ഞാനത്തിലും ഓർമശക്തിയിലും പ്രാവിണ്യം തെളിയിച്ച്  അദ്രിനാഥ്‌ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും കലാംസ്‌ വേൾഡ് റെക്കോർഡിലും ഇടം നേടിയിരുന്നു.

രാധാകൃഷ്ണൻ ദേവതാരം മൊമന്റോ നൽകി അനുമോദിച്ചു. ഹരീഷ് ബാബു കോട്ടമഠം അദ്ധ്യക്ഷത വഹിച്ചു. കവി സുബീഷ് അരിക്കുളം ക്ലബ്ബിന്റെ സമ്മാനവും കൈമാറി. ചടങ്ങിൽ ഭരത് ചന്ദ്രൻ ചിത്തിര സ്വാഗതവും നവനീത് വിഘ്‌നേഷ് നന്ദിയും പറഞ്ഞു.