KOYILANDY DIARY.COM

The Perfect News Portal

തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടൻ വിജയ്

ചെന്നൈ: തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടൻ വിജയ്. ചെന്നൈ പനയൂരിലെ പാർടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള പതാകയാണ് പുറത്തിറക്കിയത്. മുകളിലും താഴെയും ചുവപ്പും നടുക്ക് മഞ്ഞയും നിറത്തിലുള്ള പതാകയിൽ ആനകളുടെയും വാകപ്പൂവിന്റെയും ചിഹ്നങ്ങളുമുണ്ട്. പൂവുകൾക്ക് ചുറ്റും നക്ഷത്രങ്ങളുമുണ്ട്.

പാര്‍ടി ആസ്ഥാനത്തെ 30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയത്. ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. പാര്‍ടി പതാക ഇന്ന് പുറത്തിറക്കുമെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹ മാധ്യമപേജിലൂടെ അറിയിച്ചിരുന്നു. ചടങ്ങിന് ശേഷം വിവിധയിടങ്ങളില്‍ കൊടിമരം സ്ഥാപിക്കാനും പാതക ഉയര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാർടിയുടെ ഔദ്യോ​ഗിക ​ഗാനവും ഇന്ന് പുറത്തിറക്കി. ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകം എന്ന പാർടി പ്രഖ്യാപിച്ചത്.

Share news