ഗവർണർ പദവിക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നു; പി കെ കുഞ്ഞാലിക്കുട്ടി
ന്യൂഡൽഹി: ഗവർണർ ആരിഫ് മൊഹമ്മദ്‌ഖാൻ പദവിക്ക് നിരക്കാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട നാടകമാണ് തെരുവിൽ ഇറങ്ങുന്നതും ഷോ കാണിക്കുന്നതും ബഹളം വെക്കുന്നതുമെല്ലാമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്നത് ഗവര്‍ണര്‍– സര്‍ക്കാര്‍ നാടകമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും രാഷ്ട്രീയ താല്‍പര്യമെന്നും ഇതെല്ലാം യുഡിഎഫിന് അനുകൂലമായി മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

