കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതി പിടിയിൽ

കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതി പിടിയിൽ. തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശി യൂസഫ് നിവാസിൽ യൂസഫ് (51) ആണ് പിടിയിലായത്. 2022 ൽ പരാതിക്കാരനെയും സുഹൃത്തിനെയും മുൻവൈരാഗ്യംവെച്ച് പ്രതിയായ യൂസഫ് പാവമണി റോഡരുകിൽവെച്ച് ടൈലുകൊണ്ട് ഇടിച്ച് ഇരുവരേയും പരിക്കേൽപ്പിക്കുകയും, ടൈലുകൊണ്ടുള്ള അടിയിൽ പരാതിക്കാരന്റെ തലക്കും മൂക്കിനും പരിക്കേറ്റതിന് കസബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അറസ്റ്റിലായിരുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിനിടെ പ്രതിയെ എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനിൽ പ്രിവന്റെീവ് അറസ്റ്റ് ചെയ്തിട്ടുണ്ടന്ന് മനസ്സിലാക്കിയ കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാറിന്റെ നിർദേശപ്രകാരം CPO മാരായ ജിനീഷ്, സന്ദീപ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റെ് ചെയ്യുകയും ചെയ്തു.
