പോക്സോ കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട്: പോക്സോ കേസിലെ പ്രതി അറസ്റ്റിൽ. പാലത്ത് വിളക്കാടൻ വീട്ടിൽ ഹർഷൻ (53) നെയാണ് ചേവായൂർ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എൽ പി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് കുട്ടിയുടെ ബന്ധുകൂടിയായ പ്രതി വീട്ടിൽവെച്ച് പലതവണ ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു.

ചേവായൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീവൻ, SI അബ്ദുറഹിമാൻ എന്നിവർ ചേർന്ന് പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
