KOYILANDY DIARY.COM

The Perfect News Portal

പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു. കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ബൈജുവാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ജയിൽ അധികൃതർ അറിയിച്ചു. സിപിഐഎം നേതാവ് ആനാവൂർ നാരായണൻ നായരേ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബൈജു.

ഇന്നലെ രാത്രിയിലാണ് ബൈജുവിന് ഹൃദയാഘാതം സംഭവിച്ചത് തുടർന്ന് ആശുപതിയിലേക്ക് മാറ്റുന്നതിനിടയിൽ മരിച്ചുവെന്നാണ് വിവരം. ആനാവൂർ നാരായണൻ നായരേ കൊലപ്പെടുത്തിയ കേസിൽ എട്ടാം പ്രതിയാണ് ബൈജു. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ജയിലിലേക്ക് ശിക്ഷ നടപടികൾക്കായി എത്തിക്കുന്നത്. കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

Share news