കഞ്ചാവ് കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 20,000 രൂപ പിഴയും

കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 20,000 രൂപ പിഴയും. കല്ലായി ഒഴിക്കേരി പറമ്പ് സ്വദേശി ആയിഷാസിൽ നജീബ് (70) നെയാണ് കോടതി ശിക്ഷ വിധിച്ചത്. 2019 മെയ്യിൽ ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരിങ്ങാടൻ പള്ളി ജംഗ്ഷന് സമീപത്ത് വെച്ച് വില്പനയ്ക്കായി സൂക്ഷിച്ച 5.1 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് ശിക്ഷ വിധിച്ചത്.

വടകര NDPS കോടതി ശിക്ഷ വിധിക്കുകയും തവനൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവാക്കുകയും ചെയ്തു. ചേവായൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശംഭുനാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
