KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം. ഇന്ന് രാവിലെ 11.50ഓടെയാണ് സംഭവം. പാറ ഇളകി വീണതോടെ ഇതോടൊപ്പമുള്ള പാറക്ഷണങ്ങളും മണ്ണുമെല്ലാം റോഡിലേക്ക് വീണു. സംഭവത്തെ തുടര്‍ന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.

താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെ റോഡിന് അധികം വീതിയില്ലാത്ത ഇടുങ്ങിയ ഭാഗത്തെ കൂറ്റൻ പാറയാണ് അടര്‍ന്ന് റോഡിലേക്ക് വീണത്. കൂറ്റൻ പാറ റോഡിലേക്ക് വീണപ്പോള്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാത്തതിനാലാണ് വലിയ അപകടം തലനാരിഴക്ക് ഒഴിവായത്. നേരത്തെ പാറ തെറിച്ച് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം ഉള്‍പ്പെടെയുണ്ടായിരുന്നു.

 

 

Share news