KOYILANDY DIARY

The Perfect News Portal

പുള്ളാട്ടിൽ അബ്ദുൾ ഖാദർ പ്രഥമ പുരസ്ക്കാരം യു.കെ.രാഘവൻ മാസ്റ്റർക്ക്

കൊയിലാണ്ടി: പാട്ടരങ്ങ് കലാ സാംസ്ക്കാരിക ജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂർ ഏർപ്പെടുത്തിയ പുള്ളാട്ടിൽ അബ്ദുൾ ഖാദർ സ്മാരക പ്രഥമ പ്രതിഭാ പുരസ്ക്കാരത്തിന് യു.കെ രാഘവൻ മാസ്റ്ററെ തെരഞ്ഞെടുത്തു. കലാ സാംസ്ക്കാരിക സംഘടനാ പ്രഭാഷണ രംഗത്ത് മികവ് പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്ത്.  മെയ് 19ന് ഞായറാഴ്ച നടക്കുന്ന പാട്ട രങ്ങിന്റെ ആറാം വാർഷിക ചടങ്ങിൽ വെച്ച് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അവാർഡ് കൈമാറും. 
 
പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. രാവിലെ 10 മണി മുതൽ കരോക്കെ ഗാനാലാപന മത്സരം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം, വൈകുന്നേരം 5 മണിയ്ക്ക് കേരള ഫോക്ക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് നിർവ്വഹിക്കും തുടർന്ന് നാടകം, പാട്ടരങ്ങ് ഫോക്ക് മ്യൂസിക്കിന്റെ നാടൻ പാട്ടും അരങ്ങേറും.