KOYILANDY DIARY

The Perfect News Portal

അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്ക പങ്കുവെച്ച് ആംആദ്‌മി നേതാക്കൾ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്ക പങ്കുവെച്ച് ആംആദ്‌മി നേതാക്കൾ. ഇഡിക്ക് മുൻപിൽ ഹാജരാക്കാനാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്ന് ബുധനാഴ്‌ച രാത്രി നിരവധി ആം ആദ്‌മി പാർട്ടി (എഎപി) നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.

പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) സന്ദീപ് പതക് പങ്കുവെച്ച ഓൺലൈൻ കുറിപ്പിൽ ഇക്കാര്യം പറയുന്നുണ്ട്. ‘ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നാളെ പുലർച്ചെ ഇ ഡി റെയ്‌ഡ് ചെയ്യാൻ സാധ്യതയുണ്ട്’. മന്ത്രി അതിഷിയും സമാനമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘നാളെ രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ഇ ഡി റെയ്‌ഡ് നടത്തുമെന്ന് വാർത്തകൾ വരുന്നു. അറസ്റ്റിന് സാധ്യതയുണ്ട്’, അതിഷി പങ്കുവെച്ചു.