KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടിയത്തൂർ  കളത്തിങ്ങൽ നിതുൻ ലാൽ (ലാലു) ആണ് മരിച്ചത്. കഴിഞ്ഞ മാസമായിരുന്നു മുക്കം അഗസ്ത്യമുഴിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

തുടർന്ന് ഗുരുതരമായി പരിക്കേറ്റ നിതുൻ ലാലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട്  മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: അശ്വതി. സഹോദരൻ: പരേതനായ ജവാൻ രതീഷ്. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9.30 ന് വെസ്റ്റ് കൊടിയത്തൂർ കുടുംബ ശ്മശാനത്തിൽ നടന്നു.

Share news