കൊയിലാണ്ടിയിൽ യുവാവ് കടയ്ക്കുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ
കൊയിലാണ്ടിയിൽ യുവാവിനെ കടയ്ക്കുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂമുള്ളി തോട്ടത്തിൽ വീട്ടിൽ അബൂബക്കറിൻ്റെ മകൻ ഷിജാദ് (40) ആണ് മരിച്ചത്. കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിനു താഴെയുള്ള പവർ ടൂൾസ് എന്ന സ്ഥാപനം നടത്തുന്നയാളാണ് ഷിജാദ്. ഇന്ന് വൈകീട്ട് 3.30 മണിക്കാണ് സംഭവം.

ശാരീരിക വൈകല്യമുള്ളയാളാണ് ഷിജാദ്. കടയുടെ ഷട്ടർ പകുതി താഴ്ത്തിവെച്ച നിലയിൽ സമീപത്തുള്ള ആളുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ കയർപൊട്ടിച്ച് തൂലാക്കാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.




