ഹൈക്കോടതിയില്‍ കെെഞരമ്പ് മുറിച്ച് യുവാവിൻറെ ആത്മഹത്യാശ്രമം

കൊച്ചി: ഹൈക്കോടതിയില്‍ കെെഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷ്ണു ഉൾപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോള്‍ പെണ്‍സുഹൃത്ത് മാതാപിതാക്കളോടൊപ്പം പോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമം. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
യുവാവിൻറെ ആരോഗ്യ നില ഗുരുതരമല്ല. ഹർജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമൻറെ ചേംബറിന് പുറത്താണ് ആത്മഹത്യാശ്രമം നടന്നത്. കുറച്ചു നാളുകളായി വിഷ്ണുവും പെൺസുഹൃത്തും ഒരുമിച്ചാണ് താമസിച്ചിരുന്നത്. തുടർന്ന് യുവതിയുടെ മാതാപിതാക്കളാണ് ഹേർബിയസ് കോർപ്പസ് ഫയൽ ചെയ്തത്. തുടർന്ന് കോടതിയിൽ എത്തിയ യുവതി മാതാപിതാക്കൾക്കൊപ്പം പോകാൻ തയ്യാറായി. ഇതേ തുടർന്നാണ് ആത്മഹത്യാശ്രമം നടത്തിയത്.

