കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിനു മുകളിലെ വിടവിൽ യുവാവും ഇരുചക്ര വാഹനവും കുടുങ്ങി

കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിനു മുകളിലെ വിടവിൽ യുവാവും ഇരുചക്ര വാഹനവും കുടുങ്ങി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. തിക്കടി വരക്കത്ത് മൻസിൽ അഷറഫ് (20) ആണ് അപകടത്തിൽപ്പെട്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് താഴെ ഇറക്കി കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 4.45 ഓടെയാണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ഫയർഫോഴ്സ കുതിച്ചെത്തി രക്ഷാ പ്രവനർത്തനത്തിന് നേതൃത്വം കൊടുത്തത്. ഉയരക്കൂടുതലുള്ളത്കൊണ്ട് ഒരു സ്വകാര്യ ബസ്സിന് മുകളിൽ കയറി ഏറെ നേരം പണിപ്പെട്ടാണ് യുവാവിനെ താഴെ ഇറക്കിയത്.

ഇരുചക്ര വാഹനത്തിൽ മേൽപ്പാലത്തുനു മുകളിലൂടെ സഞ്ചരിക്കവെ ഇരു സ്ലാബുകൾക്കിടയിലുള്ള വിടവിൽ വാഹനവും യുവാവും അകപ്പെടുകയായിരുന്നു. വാഹനവും യുവാവും വിടവിനടയിൽ സ്ലാബിനു താഴെയായി 30 മനുട്ടിലേറെ തൂങ്ങി കിടന്നു. യുവാവിൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.

ഗ്രേഡ് ASTO മജീദ് എം ന്റെ നേതൃത്വത്തിൽ, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ഹേമന്ത്, ബിനീഷ് കെ, അനൂപ് എൻപി, അമൽദാസ്, രജിലേഷ് പി എം,സുജിത്ത് എസ്പി, ഹോഗാർഡുമാരായ രാജേഷ് കെ പി, പ്രദീപ് കെ, പ്രതീഷ്, ബാലൻ ഇ എം എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

