KOYILANDY DIARY.COM

The Perfect News Portal

ലൈബ്രറികളിൽ വായനക്കൂട്ടങ്ങൾ രൂപീകരിക്കാൻ ലൈബ്രറി സിക്രട്ടറിമാരുടെ ശില്പശാല തീരുമാനിച്ചു

ലൈബ്രറികളിൽ വായനക്കൂട്ടങ്ങൾ രൂപീകരിക്കാൻ ലൈബ്രറി സിക്രട്ടറിമാരുടെ ശില്പശാല തീരുമാനിച്ചു. ലൈബ്രറികളിൽ വായനക്കൂട്ടങ്ങൾ രൂപീകരിച്ചും വീട്ടകവായന സദസ്സുകൾ സംഘടിപ്പിച്ചും വീടുകളിൽ പുസ്തകമെത്തിച്ചും വായനയുടെ വിപുലീകരണം നടത്തുന്നതിനായാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രം ഹാളിൽ നടന്ന കൊയിലാണ്ടി താലൂക്കിലെ ലൈബ്രറി സിക്രട്ടറിമാരുടെ ശില്പശാല തീരുമാനിച്ചത്. സംസ്ഥാന ജോയിൻ്റ് സിക്രട്ടറി മനയത്ത് ചന്ദ്രൻ ശില്പശാല ഉൽഘാടനം ചെയ്തു. കെ നാരായണൻ താലൂക്ക് പ്രസിഡണ്ട് അദ്ധ്യക്ഷതവഹിച്ചു.

കോഴിക്കോട് ജില്ലാ ആഫീസിൽ നിന്നും വിരമിച്ച ആഫീസർ സി. മനോജന് യാത്രയയപ്പ് നൽകി. സി. മനോജ്, NT മനോജ്, ജയരാജൻ വടക്കയിൽ എന്നിവർ ക്ലാസെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് ശങ്കരൻ മാസ്റ്റർ സി. രവീന്ദ്രൻ N. ആലി പി. വേൺ എന്നിവർ സംസാരിച്ചു. താലൂക്ക് സിക്രട്ടറി കെ.വി. രാജൻ സ്വാഗതവും NV ബാലൻ നന്ദിയും പറഞ്ഞു.

Share news