KOYILANDY DIARY.COM

The Perfect News Portal

മാലയും ബൊക്കെയുമായി കല്യാണത്തിരക്കിനിടയിലെ ഒരു വോട്ട് കാഴ്ച

കോഴിക്കോട്: മാലയും ബൊക്കെയുമായി കല്യാണത്തിരക്കിനിടയിലെ ഒരു വോട്ട് കാഴ്ച. വിവാഹ വേഷത്തിൽ വോട്ട് ചെയ്യാനെത്തിയവരെ കണ്ട് നാട്ടുകാർ ഹരംകൊണ്ടു. കൊയിലാണ്ടി മേലൂർ മീത്തലെ കാരോൽ ഉദയകുമാറിന്റെ മകൾ ആദിത്യയാണ് വരനേയും കൂട്ടി പോളിംഗ് ബൂത്തിലെത്തിയത്. വാണിമേൽ സ്വദേശിയും സൈനികനുമായഇ വിഷ്ണു പ്രസാദാണ് വരൻ. വെളിയാഴ്ച ഉച്ചക്ക് 12 നും 12. 45 നുമിടക്കുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം.

ചടങ്ങുകളെല്ലാം കഴിഞ്ഞ ഭർതൃ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മേലൂർ എൽ. പി സ്കൂളിലേക്ക് ഇരുവരും എത്തിയത്. വരവേൽക്കാൻ ചില രാഷ്ട്രീയക്കാർ കൂടി രംഗത്തിറങ്ങി. പുതിയ ഒരനുഭവം ലഭിച്ചതിന്റെ സന്തോഷത്തിൽ എല്ലാവർക്കും നന്ദി പറഞ്ഞ് അവർ പുതിയ ജീവിതത്തിലേക്ക് യാത്ര തിരിച്ചു.

Share news