KOYILANDY DIARY

The Perfect News Portal

പിഷാരികാവിൽ ഉത്സവത്തോടനുബന്ധിച്ച് താൽക്കാലിക മെഡിക്കൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് JCI കൊയിലാണ്ടിയും, സഹാനി ഹോസ്പിറ്റലും സംയുക്തമായി  പ്രഥമശുശ്രൂഷ കേന്ദ്രം ആരംഭിച്ചു. ക്ഷേത്ര പരിസരത്ത് ആരംഭിച്ച മെഡിക്കൽ സെൻ്റർ ക്ഷേത്രം ട്രസ്റ്റി ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തുന്ന പതിനായിരക്കണക്കിന് ഭക്തർ നേരിടുന്ന ഏത് അടിയന്തര ആരോഗ്യ പ്രശ്നങ്ങളും നേരിടാൻ പര്യാപ്തമാകുന്ന എല്ലാവിധ സൌകര്യങ്ങളും First Aid ക്ലിനികിൽ ഉണ്ടാകും.
RMO അടക്കം മൂന്ന് ഡോക്ടർമാരുടെയും മൂന്ന് നേഴ്സുമാരുടെയും ആംബുലൻസ് സർവീസ് സേവനവും ഉത്സവം കഴിയും വരെ മുഴുവൻ സമയവും ലഭ്യമാക്കുന്ന തരത്തിലാണ് പ്രവർത്തനം. തുടർച്ചയായി 11 വർഷമായി ജൂനിയർ ചേമ്പർ ഇൻറർനാഷണൽ കൊയിലാണ്ടി മേഖലാ പ്രവർത്തകർ ഇത്തരം സന്നദ്ധ സേവനവുമായി രംഗത്ത് വരുന്നത്.
Advertisements
കഴിഞ്ഞവർഷം ഇത്തരത്തിൽ ക്ലിനിക്കിൽ 370 ഓളം കേസുകൾ കൈകാര്യം ചെയ്യാൻ സാധിച്ചിരുന്നു. ജെസിഐ പ്രസിഡൻറ് അശ്വിൻ മനോജ്, സഹാനി ഹോസ്പിറ്റൽ PRO അരുൺ, പ്രോഗ്രാം ഡയറക്ടർ ശ്രീജിത്ത്, അഡ്വ. പ്രവീൺ എന്നിവർ സന്നിഹിതരായിരുന്നു.