KOYILANDY DIARY.COM

The Perfect News Portal

നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി നിർമിച്ച താൽക്കാലിക പാലം തകർന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി നിർമ്മിച്ച താൽക്കാലിക പാലം തകർന്നു. നിരവധി പേർക്ക് പരിക്കേറ്റു. പൂവാർ തിരുപുരത്ത് നടന്ന തിരുപുറം ഫെസ്റ്റിനിടെയാണ് അപകടം.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുൽകൂടും വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള അനുബന്ധ കാഴ്ചകളും ഒരുക്കിയിരുന്നു. കൃത്രിമ വെള്ളച്ചാട്ടം കാണാനായി തടി കൊണ്ട് നിർമിച്ച താത്ക്കാലിക പാലമാണ് തകർന്നത്. ആളുകൾ കൂടുതലായി കയറിയപ്പോൾ പാലം തകർന്ന് വീഴുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 

Share news