കരിയാത്തുംപാറ ഒറക്കുഴിക്ക് സമീപം നീരൊഴുക്കിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.
കൂരാച്ചുണ്ട് : കരിയാത്തുംപാറ ഒറക്കുഴിക്ക് സമീപം നീരൊഴുക്കിൽ കുളിക്കാനിറങ്ങിയ എട്ടംഗസംഘത്തിൽപ്പെട്ട വിദ്യാർത്ഥി മുങ്ങിമരിച്ചു. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ കോട്ടയം പാലാ ഏഴാശ്ശേരി സ്വദേശി പാലത്തിങ്കച്ചാലിൽ ജോർജ് ജേക്കബ് (20) ആണ് മരിച്ചത്. കരിയാത്തുംപാറയിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി ഒറക്കുഴിക്ക് താഴെയാണ് അപകടം ഉണ്ടായത്.

വിവാഹത്തിനു വന്നശേഷം കൂരാച്ചുണ്ടിലെ സഹപാഠിയായ വിദ്യാർഥിയുടെ വീട്ടിലെത്തിയശേഷം ഇവർ വൈകിട്ട് 5 മണിക്ക് നീരൊഴുക്കിൽ കുളിക്കാനുറങ്ങിയതായിരുന്നു. കാൽവഴുതിവീണതാണെന്നാണ് അറിയുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കയത്തിൽ നിന്നാണ് ജോർജിനെ കണ്ടെടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സീക്ഷിച്ചിരിക്കുകയാണ്.



