കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക വാനനിരീക്ഷണ പരിപാടി സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക വാനനിരീക്ഷണ പരിപാടി സംഘടിപ്പിച്ചു. ടാലന്റ് ബാങ്ക് കൊയിലാണ്ടിയും യുഎൽസിസി എസ് വാഗ്ഭടാനന്ദ എജു: പ്രൊജക്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ബാംഗ്ലൂർ ആസ്ട്രോണമി സൊസൈറ്റി പ്രവർത്തകരായ സജിത്ത് ടി, രഞ്ജിത്ത് നീലകണ്ഠൻ, സബിത എന്നിവർ ടെലിസ്കോപ്പിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളും സിറിയസ് നക്ഷത്രവും ഓറിയോൺ, ആൻഡ്രോമെഡ തുടങ്ങിയ നക്ഷത്രരാശികളും നേരിട്ട് കാണിച്ചു നൽകി.

നക്ഷത്രങ്ങളും ഗ്രഹങ്ങളും സംബന്ധിച്ച ശാസ്ത്രീയ വിശദീകരണങ്ങളും പ്രവർത്തകർ വിദ്യാർത്ഥികൾക്ക് നൽകി. വ്യത്യസ്തവും അറിവ് വർധിപ്പിക്കുന്നതുമായ ഈ പരിപാടി വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി മാറിയതായി അധ്യാപകരും സംഘാടകരും പറഞ്ഞു. ശാസ്ത്രബോധം വളർത്തുന്നതിനും ബഹിരാകാശ ശാസ്ത്രത്തിലേക്കുള്ള വിദ്യാർത്ഥികളുടെ താല്പര്യം വർധിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്നും അവർ വ്യക്തമാക്കി. സബിത ടി, (റിസോഴ്സ് പേഴ്സൺ ഫിസിക്സ്) ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രേമചന്ദ്രൻ മാസ്റ്റർ, ഷജിത ടി (പ്രധാന അധ്യാപിക), ദീപ ആർ കെ, പ്രതിഭ പറമ്പത്ത്, ജയചന്ദ്രൻ പി എ, സനിത്ത് സി, രാജൻ കെ. ജോർജ് എന്നിവർ സംസാരിച്ചു. നവീന എം (സ്റ്റാഫ് സെക്രട്ടറി) നന്ദി പറഞ്ഞു.



