KOYILANDY DIARY.COM

The Perfect News Portal

വായനാ ദിനത്തിൽ പ്രദേശത്തെ മുതിർന്ന ലൈബ്രേറിയനെ ആദരിച്ചു.

വായനാ ദിനത്തിൽ ചിങ്ങപുരം  വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ വായനാ ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങിൽ പ്രദേശത്തെ മുതിർന്ന ലൈബ്രേറിയനെ ആദരിച്ചു. പതിറ്റാണ്ടിലേറെക്കാലമായി നവരംഗ് ഗ്രന്ഥശാലയിൽ ലൈബ്രേറിയനായി പ്രവർത്തിച്ച് വരുന്ന പ്രദേശത്തെ മുതിർന്ന മുതിർന്ന ലൈബ്രേറിയനായ കെ. വിമലയെയാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചത്. വാർഡ് മെമ്പർ ടി.എം. രജുല പൊന്നാടയണിയിച്ച് ഉപഹാര സമർപ്പണം നടത്തി. പി.ടി.എ.പ്രസിഡന്റ് പി.കെ.തുഷാര അധ്യക്ഷയായി.
വിവിധ മത്സര വിജയികൾക്ക് നേഴ്സറി പി.ടി.എ. പ്രസിഡണ്ട് പി.പി. അബ്ദുറദ സമ്മാനദാനം നടത്തി. പി.കെ. അബ്ദുറഹ്മാൻ  വി.ടി. ഐശ്വര്യ, എസ്. ശ്രീരസ്യ, മുഹമ്മദ് റിയാൻ, ആർ.കെ. ഹംന മറിയം എന്നിവർ സംസാരിച്ചു.
Share news