KOYILANDY DIARY.COM

The Perfect News Portal

വടകരയിൽ സ്കൂട്ടർ യാത്രക്കാരി ബസ് കയറി മരിച്ചു

വടകര: അടക്കാത്തെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ വയോധിക കെഎസ്ആർടിസി ബസ് കയറി മരിച്ചു. ചോറോട് ഗേറ്റിനു സമീപം എടത്തിൽ മഠത്തിൽ പ്രഭാവതിയാണ് (70) മരിച്ചത്. സ്കൂട്ടർ ഓടിച്ച മകന്റെ ഭാര്യ ശ്രീകലയെ (44) പരിക്കേറ്റ നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളക്കെട്ടുകാരണം തകർന്ന ദേശീയപാതയിലൂടെയുള്ള ഓട്ടത്തിനിടയിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ പ്രഭാവതിയുടെ ദേഹത്ത് കൂടെ കെഎസ്‌ആർടിസി ബസ് കയറിയിറങ്ങുകയായിരുന്നു. പാലായിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടാണ് അപകടം ഉണ്ടായത്. യാത്രക്കാരി തൽക്ഷണം മരിച്ചു. വടകര പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Share news