കണ്ണൂരിൽ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു
കണ്ണൂര്‍ വളപട്ടണം പാലത്തിന് മുകളില്‍ വച്ച് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. അഴീക്കോട് മൈലാടത്തടം സ്വദേശിനി സ്മിത (40) ആണ് മരിച്ചത്. തിങ്കളാഴ്ച പകല്‍ 11 മണിക്കാണ് അപകടം സംഭവിച്ചത്.

ബസിടിച്ച് റോഡിലേക്ക് വീണ യുവതിയുടെ മേല്‍ ബസിൻറെ ചക്രങ്ങള്‍ കയറിയാണ് അപകടം. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് വളപട്ടണം പാലത്തില്‍ ഏറെ നേരം ഗതാഗത കുരുക്ക് ഉണ്ടായി.

