കറൻ്റ് ചാർജ്ജ് വർദ്ധനവിനെതിരെ പ്രതിഷേധ ജ്വാല നടത്തി
കൊയിലാണ്ടി: എൽ.ഡി.എഫ് സർക്കാരിന്റെ അന്യായമായ കറൻ്റ് ചാർജ്ജ് വർദ്ധനവിനെതിരെ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ ജ്വാല നടത്തി. സമരം പപ്പൻ മൂടാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ഗിരീഷ് തിക്കോടി, രാമകൃഷ്ണൻ പൊറ്റക്കാട്, പുതിയോട്ടിൽ രാഘവൻ, ചേനോത്ത് രാജൻ, ബിജേഷ് ഉത്രാടം, യു.കെ. മജീദ്, സിദ്ദീഖ്, ഷമീം, ഷാജു എന്നിവർ സംസാരിച്ചു.
