KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ കവാടത്തിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം

.

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ കവാടത്തിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. വൻ ദുരന്തമാണ് ഒഴിവായത്. ബസിൻ്റെ മുൻവശവും ക്ഷേത്രത്തിൻറെ കവാടവും തകർന്നു. കൊയിലാണ്ടി – ബാലുശ്ശേരി റൂട്ടിൽ ഓടുന്ന KL – 56 M 6234 കണിച്ചാട്ടിൽ എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആ സമയത്ത് അവിടെ ആരും ഇല്ലാത്തതുകൊണ്ട് വൻ ദുരന്തമാണ് ഒഴിവായിക്കിട്ടിയത്. രാവിലെ 10 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. റോഡിൽ നിന്ന് തെന്നി മാറിയ ബസ്സ് ഫുട് പാത്തും കടന്നാണ് എതിർ ദിശയിലെ കോൺഗ്രീറ്റ് കവാടം ഇടിച്ച് തെറിപ്പിച്ചത്. ആശുപത്രിയുടെ നെയിം ബോർഡും, വീടിൻ്റെ മതിലും തകർന്നിട്ടുണ്ട്.

.

Advertisements

.

ക്ഷേത്രത്തിലേക്ക് പോകുന്നവരും മറ്റ് കാൽനട യാത്രക്കാരും സദാസമയവും ഉണ്ടാകുന്ന സ്ഥലമാണിവിടെ. അമിത വേഗതയിൽ നിത്യാനന്ദ ആയൂർവേദ ആശുപത്രിക്ക് സമീപത്ത് വെച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് അറിയുന്നു.

Share news