KOYILANDY DIARY

The Perfect News Portal

തിരുവല്ലയിൽ ആറിൽ കുളിക്കാനിറങ്ങിയയാളെ  ഒഴുക്കിൽപ്പെട്ട് കാണാതായി

തിരുവല്ല: കല്ലൂപ്പാറ കുറിഞ്ഞിയൂരിൽ ആറിൽ കുളിക്കാനിറങ്ങിയയാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. മണിമലയാറ്റിൽ പത്തനംത്തിട്ട കോമളം കടവിന് സമീപമാണ് അപകടം. ഏഴുമറ്റൂർ വാളക്കുഴി സ്വദേശി ​ഗ്ലാ‍ഡ്സൻ മാത്യുവിനെയാണ് കാണാതായത്. അഗ്നിരക്ഷാസേന‍യുടെ തിരച്ചിൽ പുരോ​ഗമിക്കുന്നു. ഒഴുക്കിൽപ്പെട്ട മറ്റൊരാളെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി.