KOYILANDY DIARY

The Perfect News Portal

കൊല്ലം റെയിൽവേ ഗേറ്റിനു സമീപം വീണ്ടും സമാന്തര ബാർ പ്രവർത്തിക്കുന്നു

കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനു സമീപം സമാന്തര ബാർ പ്രവർത്തിക്കുന്നതായി നാട്ടുകാർ. വിദേശ മദ്യം വിൽപ്പനയും ഇരുന്നു കഴിക്കാനുള്ള സൗകര്യവും ഭീതിജനകമായ അവസ്ഥയാണ് ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സന്ധ്യയായാൽ സ്ത്രീകൾക്കും കുട്ടികൾക്കും മറ്റ് വഴിപോക്കർക്കും ഇതുവഴി ധൈര്യസമേതം കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ചില സ്വകാര്യ കച്ചവട സ്ഥാപനമാണ് സമാന്തര ബാറായി പ്രവർത്തിക്കുന്നത്. മുമ്പ് കൊയിലാണ്ടി ഡയറി ഇതുസംബന്ധിച്ച് വാർത്ത് പുറത്തുവിട്ടിരിന്നു. തുടർന്ന് എക്സൈസും പോലീസും ഇവിടെ റെയ്ഡ് നടത്തുകയുണ്ടായി. തുടർച്ചയായി പോലീസ് പട്രോളിംഗും നടത്തിയതുകൊണ്ട് ഏറെക്കാലം മദ്യപന്മാരുടെ ശല്യവും വിൽപ്പനയും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മുമ്പത്തേക്കാളും മോശമാണെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രദേശത്തെ പൊതു പ്രവർത്തകൻ്റെ കടയും ഇതിനായി ഉപയോഗിക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. രാത്രി വൈകിയും മദ്യപന്മാർ പ്രദേശത്ത് തമ്പടിച്ചു കൂടുന്നതും നാടിന് വലിയ ഭീഷണിയായിരിക്കുയാണ്. സമീപകാലത്ത് കൊല്ലത്തുണ്ടായിട്ടുള്ള ട്രെയിൻ തട്ടിയുള്ള മരണങ്ങളുടെ അനന്തരഫലം പുറത്തുവന്നപ്പോൾ മദ്യം ഉളളിൽച്ചെന്ന് മരിച്ചതായാണ് അറിയുന്നത്. ഇത് തുടർന്നാൽ ഇതിലും വലിയ ദുരന്തമാകും കൊല്ലത്തുണ്ടാകുക.

Advertisements

ആർ ശങ്കർ മെമ്മോറിയൽ SNDP കോളേജ്, ഗുരുദേവ കോളേജ്, പന്തലായനി ഹയർ സെക്കണ്ടറി സ്കൂൾ, പ്രദേശത്തെ സ്വകാര്യ ട്യൂഷൻ സെൻ്റർ, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് കൊല്ലം ശാഖ ഉൾപ്പെടെ മറ്റു പ്രദേശങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായ് പൊതുജനങ്ങൾ എത്തിച്ചേരുന്ന ഈ പ്രദേശത്ത് നിയമങ്ങൾ കാറ്റിൽ പറത്തിയാണ് രാവും പകലും പരസ്യ മദ്യ വിൽപ്പന നടക്കുന്നത്. സമീപത്തെ ആക്രി കട മുതൽ ഒഴിഞ്ഞു കിടക്കുന്ന മറ്റു ബിൽഡിങ്ങിലുമാണ് മദ്യം സ്റ്റോക്ക് ചെയ്യുന്നത്. ആവശ്യക്കാർ എത്തിയാൽ ഒരാൾ നടന്നുപോയി അരയിൽ തിരുകിവെച്ചാണ് മദ്യം എത്തിക്കുന്നത്.

Advertisements

കൊള്ള ലാഭമാണ് പലരേയും മദ്യക്കച്ചവടത്തിന് പ്രേരിപ്പിക്കുന്നത്. ബ്ലാക്കിൽ മദ്യം വിൽക്കുന്നത് മാത്രമല്ല. ഇരുന്നു കഴിക്കാൻ സൌകര്യം ചെയ്തുകൊടുത്താൽ ടെച്ചപ്പ് ഉൾപ്പെടെ ഭക്ഷണവും മറ്റു കച്ചവടവും വലിയതോതിൽ നടക്കുമെന്നതും ഇവരെ ഏറെ സന്തോഷിപ്പിക്കുന്നു. ഇതിനു അറുതി വരുത്തണമെന്നാണ് പ്രദേശത്തെ റസിഡൻസ് അസാസിയേക്ഷനുകളും, പൊതു കൂട്ടായ്മകളും പോലീസ് എക്സൈസ് ഡിപ്പാർട്ടുമെൻ്റുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.