KOYILANDY DIARY.COM

The Perfect News Portal

ഏകദിന ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പും ശിശു സംരക്ഷണ സമിതിയും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ അദ്ധ്യക്ഷത വഹിച്ചു.

കുട്ടികളുടെ മാനസികാരോഗ്യവും വെല്ലുവിളികളും വിഷയത്തിൽ ഡോ. വർഷ വിദ്യാധരനും ബാല സംരക്ഷണ നിയമങ്ങളും സംരക്ഷണ സംവിധാനങ്ങളും ശരണ്യ സുരേഷ് ക്ലാസെടുത്തു. പന്തലായനി ബ്ലോക്ക്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ.  ജീവാനന്ദൻ, കെ. അഭിനീഷ്, കൊയിലാണ്ടി ഉപജില്ല എ ഇ ഒ മഞ്ജു, സി ഡി പി ഒ ടി എൻ ധന്യ, ഐ സി ഡി എസ്സ് സൂപ്പർവൈസർ പി ജെ അഞ്ജലി എന്നിവർ പ്രസംഗിച്ചു.

Share news