KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കുട്ടികൾക്കായി പുതുതായി സൂപ്പർ കിഡ്സ് പ്ലേ സ്കൂൾ ആരംഭിച്ചു

കൊയിലാണ്ടി: കുട്ടികൾക്കായി കുറുവങ്ങാട് സൗത്ത് യു.പി. സ്കൂളിനു സമീപം പുതുതായി സൂപ്പർ കിഡ്സ് പ്ലേ സ്കൂൾ ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഒരു വയസ് മുതൽ നാല് വയസു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. വാഹന സൗകര്യങ്ങൾ, ഭക്ഷണം, കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസാധനങ്ങളും ഉൾപ്പെടെയുള്ളമുഴുവൻ സൗരകര്യങ്ങളുമായാണ് സ്കൂൾ തുറന്നത്.

ഗായകനും, സംഗീത സംവിധായകനുമായ അജയ് ഗോപാൽ മുഖ്യാതിഥിയായി. നഗരസഭാസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. ഒ.മാധവൻ, ആലി, പാർട്ണർമാരായ വി.എം. ശാന്തിത , ബി, സ്മിജേഷ്, എ.കെ. സജേഷ്, എം.ജി. ഹൃദ്യ  എന്നവിർ സംസാരിച്ചു. വിശദ വിവരങ്ങൾക്ക് 7510445568, 8547 574732 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Share news