മണ്ഡലകാല സുരക്ഷായി പുതിയ ബോംബ് സ്‌ക്വാഡ് ചുമതലയേറ്റു
ശബരിമല: മണ്ഡലകാല സുരക്ഷാ ഡ്യൂട്ടിക്കായി പുതിയ ബോംബ് സ്‌ക്വാഡ് ചുമതലയേറ്റു. ആദ്യ ബാച്ചിന്റെ പത്ത് ദിവസ ഡ്യൂട്ടി ഞായറാഴ്‌ച അവസാനിച്ചു. സുരക്ഷിത മണ്ഡലകാലം ഒരുക്കാൻ ടീം പ്രതിജ്ഞാബദ്ധരാണെന്ന് സ്‌ക്വാഡ് ചുമതലയുള്ള ഡിവൈഎസ്‌പി എൻ ബിശ്വാസ് പറഞ്ഞു.

ഡിസംബർ ആറ് മുന്നിൽകണ്ട് കൂടുതൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ശബരിമല എസ്ഒ എം കെ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടീമിനെ നയിക്കുന്നത് കോഴിക്കോട് റേഞ്ച് ബിഡിഡിഎസ് എസ്ഐ ജയപ്രകാശും തൃശൂർ റേഞ്ച് ബിഡിഡിഎസ് എസ്ഐ മഹിപാൽ പി ദാമോദരനുമാണ്. 127 പേരടങ്ങുന്നതാണ് സ്‌ക്വാഡ്.

