മത്സ്യബന്ധനത്തിടയിൽ കൊയിലാണ്ടി സ്വദേശി മരണമടഞ്ഞു

കൊയിലാണ്ടി: മത്സ്യബന്ധനത്തിടയിൽ അസ്വസ്ഥത പ്രകടിപ്പിച്ച കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷർമെൻ കോളനിയിൽ ബൈജു (46) നിര്യാതനായി. ഉടൻതന്നെ കൂടെയുള്ളവർ വടകര ഭാഗത്ത് കരയിൽ എത്തിച്ച ശേഷം വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

ഭാര്യ: ജീൻഷ: മക്കൾ വൈഷ്ണവ്, വിഷ്ണു. അച്ഛൻ: പരേതനായ ബാബു. അമ്മ: പരേതയായ ബേബി. സഹോദരങ്ങൾ: ഓമന, അമ്പിളി, ഷൈനി. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
