KOYILANDY DIARY.COM

The Perfect News Portal

ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ കാണാതായ കന്യാകുമാരി സ്വദേശിയെ കണ്ടെത്തി

കൊയിലാണ്ടി: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിനു പോയ കാണാതായ കന്യാകുമാരി സ്വദേശിയെ കണ്ടെത്തി. അൽ തായിർ എന്ന ബോട്ടിൽ നിന്നും കാണാതായ കന്യാകുമാരി സ്വദേശി സൂസൻ മരിയൻ 62 നെയാണ് മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി ആരോഗ്യ അന്നൈ എന്ന കന്യാകുമാരി ജില്ലയിലെ തോണിക്കാർ കണ്ടതിനെ തുടർന്ന് രക്ഷിച്ചു ബേപ്പൂരിൽ എത്തിച്ചിട്ടുള്ളതും ഇദ്ധേഹം ബേപ്പൂരിലെ ആർഎംഎസ്  ആശുപത്രിയിൽ ചികിത്സയിലാണ്.

11 മണിക്കൂർ നേരം ഇദ്ദേഹം കടലിൽ നീന്തി പിടിച്ചു നിന്നു. ഇതിനിടയിലാണ് മത്സ്യബന്ധന തോണിയിൽ നിന്നും വെളിച്ചം കാണുകയും, നീന്തി അവരുടെ അടുത്തെത്തുകയുമായിരുന്നു. കാണാതായതിനെ തുടർന്ന് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായിരുന്നു. കൊയിലാണ്ടി, പയ്യോളി, വടകര, എന്നീ ഭാഗങ്ങളിലായാണ് മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ ഐശ്വര്യ ബോട്ടും, മാരാരു ബോട്ടുമാണ് ഫിഷറീസ് അസി. ഡയറക്ടർ സുനീറിൻ്റെ നിർദേശപ്രകാരം മറെറൻ എൻഫോഴ്സ്മെൻ്റ് സി പി ഒ ഷാജി മൂടാടി, റസ്ക്യൂ ഗാർഡുമാരായ കെ പി സുമേഷ്, കെ ഹമിലേഷ്, അസി. റസ്ക്യൂ ഗാർഡുമാരായ എൻ പി. മിഥുൻ, പി. കെ. അമർനാഥ്, സ്രാങ്ക് ഇ. കെ. രാജൻ, കെ. സത്യൻ തുടങ്ങിയവരുട നേതൃത്വത്തിലായിരുന്നു തിരച്ചിൽ.

Share news