താമരശ്ശേരി ചുരത്തിൽ മിനി ലോറിക്ക് തീപിടിച്ചു
താമരശേരി ചുരത്തിൽ മിനിലോറിക്ക് തീപിടിച്ചു. ചുരം ആറാം വളവിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു അപകടം. അരീക്കോട്നിന്ന് ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോകുകയായിരുന്ന മിനിലോറിക്കാണ് തീപിടിച്ചത്. മുക്കത്തുനിന്നും കൽപ്പറ്റയിൽനിന്നും ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. ഒരു മണിക്കൂറോളം ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പൊലീസ് ഗതാഗതം നിയന്ത്രിച്ചു.
