KOYILANDY DIARY

The Perfect News Portal

ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  സി. പ്രജില ഉത്ഘാടനം ചെയ്തു. കൊയിലാണ്ടി ഗവ: മാപ്പിള എച്ച് എസ് എസ് ൽ വെച്ച് നടന്ന ക്യാമ്പിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  കെ ഷിജുവിന്റെ അധ്യക്ഷതവഹിച്ചു.

കുട്ടികളിലെ ശാരീരിക, ആരോഗ്യ പരിമിതികൾ  പഠനത്തെ സ്വാധീനിക്കുന്നതും. കേൾവി പരിമിതി, ചലനപരിമിതി എന്നീ പ്രയാസങ്ങൾ തിരിച്ചറിയുന്നതിനും സഹായ ഉപകരണങ്ങൾ  നൽകുന്നതിനുമാണ് ക്യമ്പ് സംഘടിപ്പിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി ENT വിഭാഗം ഡോക്ടർ ഡോ. മൈക്കിൾ സി.ജെ. കുട്ടികളുടെ കേൾവി പരിശോധനാ ക്യാമ്പിന് നേതൃത്വം നൽകി.

ദീപ പി.ബി (എച്ച്. എം, ജി എം വി എച്ച് എസ് എസ് കൊയിലാണ്ടി) സംസാരിച്ചു. ബിആർസി പന്തലായനിയിലെ  സ്പെഷ്യൽ എഡ്യുക്കേറ്റർ ദീപ്തി ഇ പി (ബി പി സി,ബി ആർ സി പന്തലായനി) സ്വാഗതവും  സിന്ധു. കെ നന്ദിയും പറഞ്ഞു.

Advertisements