ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി മെഡിക്കൽ ബെഡ് സമർപ്പിച്ചു.

അത്തോളി: ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി ഉള്ളിയേരി തണൽ ഡയാലിസ് സെൻ്ററിന് മെഡിക്കൽ ബെഡും അനുബന്ധ ഉപകരണങ്ങളും സമർപ്പിച്ചു. ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂൾ ഈയിടെ നടത്തിയ പാലോറ ഫെസ്റ്റിനായി പിരിച്ച തുകയിൽ അൻപതിനായിരം രൂപയാണ് സംഘാടക സമിതി ഇതിനായി നീക്കി വെച്ചിരുന്നത്. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. അജിത ഉപകരണങ്ങൾ തണൽ പ്രസിഡൻ്റ് കുഞ്ഞായൻ കുട്ടി ഹാജിക്ക് കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. എം. ബാലരാമൻ മാസ്റ്റർ ഗിരീഷ് അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഗിരിജ, ഫെസ്റ്റ് കൺവീനർ ടി.പി. ദിനേശൻ, എം. ബാലകൃഷ്ണൻ നമ്പ്യാർ, പി.വി. ഭാസ്കരൻ കിടാവ്, ഷാജു ചെറുക്കാവ്, ശ്രീധരൻ പാലയാട്, ഷംസു ഉള്ളിയേരി, ഹമീദ് എടത്തിൽ, നിസാർ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.
