KOYILANDY DIARY.COM

The Perfect News Portal

ദില്ലിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചതായി സ്ഥിരീകരിച്ചു

ദില്ലിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചതായി സ്ഥിരീകരണം. മൃതദേഹം പുറത്തെടുത്തു. മോഷണത്തിനുശേഷമോ മോഷണത്തിനായി വരുമ്പോഴോ കുഴൽക്കിണറിൽ വീണതായിരിക്കാം എന്നാണ് സൂചന. മരിച്ച ആൾക്ക് മുപ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കും.

അതേസമയം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. 48 മണിക്കൂറിനകം തുറന്നുകിടക്കുന്ന പൊതു സ്വകാര്യ കുഴൽക്കിണറുകൾക്ക്‌ മൂടിയിടുമെന്നും കെജരിവാൾ പറഞ്ഞു.

ദില്ലിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലേക്ക് വീണത് എന്നാണ് വിവരം. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം കെശോപുര്‍ മന്ദിയിലെ ദില്ലി ജല്‍ ബോര്‍ഡ് പ്ലാന്റിന്റെ കുഴല്‍ക്കിണറിലാണ് സംഭവത്തെ നടന്നത്.

Advertisements
Share news