KOYILANDY DIARY.COM

The Perfect News Portal

എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ ഒരാൾ പിടിയിൽ

എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ ഒരാൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പൊലീസിൻ്റെ പിടിയിലായത്. അയർലൻഡ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

350 പേരിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ടപ്പോളാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പോലീസിൽ പരാതി നൽകി. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി സൂരജിനെ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്യുകയായായിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൂരജിന്റെ കൂട്ടാളികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Share news