KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിൽ ചെങ്കല്ലുമായെത്തിയ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ നിർമ്മാണ ആവശ്യത്തിനായി ചെങ്കല്ലുമായെത്തിയ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കണ്ണൂർ തോലമ്പ്ര പാലിയോത്തിക്കൽ വീട്ടിൽ ദിലീപ് കുമാർ (53) ആണ് മരിച്ചത്. ഞായറാഴ്ച 11ഓടെയായിരുന്നു അപകടം. വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാംവയലിന് സമീപത്തെ തോട്ടിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു. റോഡിൻറെ അരിക് ഇടിഞ്ഞാണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്.

നിർമാണ ആവശ്യത്തിനുള്ള ചെങ്കല്ലുമായി വന്നതായിരുന്നു ലോറി. ഡ്രൈവർ സീറ്റിൽനിന്ന് പുറത്തേക്ക് വീണ ദിലീപ് കുമാർ ചെങ്കല്ലുകൾക്കടിയിൽപെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് 2 പേർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Share news