ഗ്യാസ് സിലിണ്ടർ ലീക്കായത് പരിഭ്രാന്തി പടര്‍ത്തി
കൊയിലാണ്ടി: ഗ്യാസ് സിലിണ്ടർ ലീക്കായത് പരിഭ്രാന്തി പടര്‍ത്തി. കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിന് പിറകിലുള്ള ക്രസൻറ് ഹൗസില്‍ മൊയ്തീൻകുട്ടിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് ലീക്കായത്. റെഗുലേറ്റർ ഫിറ്റ് ചെയ്യുന്നതിനുള്ള നോബ് പൊട്ടിയാണ് ഗ്യാസ് ലീക്കായത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.

അഗ്നിരക്ഷാസേന എത്തിയപ്പോൾ ഗ്യാസ് സിലിണ്ടർ വൻ ശബ്ദത്തോടെ ലീക്കാകുകയും സിലിണ്ടർ തണുത്തുറഞ്ഞു നിൽക്കുകയുമായിരുന്നു. ശേഷം റെഗുലേറ്റർ അഴിച്ചുമാറ്റി ഗ്യാസ് ലീക്ക് പൂർണ്ണമായും ഇല്ലാതാക്കിയാണ് സിലിണ്ടർ സുരക്ഷിതമാക്കിയത്. ഗ്രേഡ് ASTO പ്രദീപ് കെ യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി, ജിനീഷ് കുമാർ, നിധിപ്രസാദി ഇ എം, റഷീദ് കെ പി, ഹോം ഗാർഡ് സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
