കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം വൻ ശീട്ടുകളി സംഘത്തെ പിടികൂടി
കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം വൻ ശീട്ടുകളി സംഘത്തെ പിടികൂടി. 4 പേർ കസ്റ്റഡിയിൽ ഇവരിൽ നിന്ന് 65000 രൂപ പിടിച്ചെടുത്തു. പത്തോളം പേർ ഓടി രക്ഷപ്പെട്ടതായാണ് അറിയുന്നത്. റെയിൽവെ സ്റ്റേഷന് കിഴക്ക് ഭാഗം മേൽപ്പാലം ജംഗ്ഷന് താഴെ സർവ്വീസ് റോഡിനോട് ചേർന്നുള്ള വീട്ടിൽവെച്ചാണ് സംഘത്തെ പിടികൂടിയത്. കൊയിലാണ്ടി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ അനീഷ് വടക്കയിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ലക്ഷങ്ങളുടെ ശീട്ടുകളി നടക്കുന്നതായാണ് രഹസ്യ വിവരം ലഭിച്ചത്. മാസങ്ങളോളമായി പ്രദേശവാസികൾക്കും ഇത് സംബന്ധിച്ച് പരാതി ഉണ്ടായിരുന്നു. രാത്രിയായാൽ മേൽപ്പാലത്തിന് താഴെ അപരിചിതരുടെ വാഹനങ്ങൾ സ്ഥിരമായി കാണാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

