കൂട്ടുകാരിക്കൊരു വീട് ”സ്നേഹഭവനം”ത്തിനു തറക്കല്ലിട്ടു
കൊയിലാണ്ടി: ”സ്നേഹഭവനം”ത്തിനു തറക്കല്ലിട്ടു. പന്തലായനി ഗവ: ഹയർസെക്കണ്ടറി സ്കൂൾ PTA യും നാട്ടുകാരും ചേർന്ന് പിതാവിൻ്റെ കാഴ്ച നഷ്ടപെട്ട് ദുരിതംപേറുന്ന കൂട്ടുകാരിക്കൊരു വീട് – ”സ്നേഹഭവനം”ത്തിന് തറക്കല്ലിട്ടു. വലിയാട്ടിൽ ബാലകൃഷ്ണൻ സൗജന്യമായി നൽകിയ ഭൂമിയിലാണ് വീട് പണിയുന്നത്. നിരവധി പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു. വിരുന്നു സൽക്കാരവും ഒരുക്കിയിരുന്നു.

മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ ശിലയിട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ കൗൺസിലർ ലത കെ.പി സ്വാഗതം പറഞ്ഞു. PTA പ്രസിഡണ്ട് പി.എം ബിജു, എൻ.എം പ്രകാശൻ, സദാനന്ദൻ, ഒ. രഘുനാഥ്, എച്ച്.എം. ഗീത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു,
ധനസഹായത്തിന് തയ്യാറാകുന്നവർ താഴെ കാണുന്ന ക്യൂ ആർ സ്കാൻ ഉപയോഗപ്പെടുത്തണമെന്ന് സഹായ കമ്മിറ്റി അഭ്യർത്ഥിച്ചു.
