KOYILANDY DIARY.COM

The Perfect News Portal

ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പ്രൌഢമായ തുടക്കം

ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പ്രൌഢമായ തുടക്കം.. കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ജി.വി.എച്ച്.എസ്.എസ്-ൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റേജ് ഇതര മത്സരങ്ങളോടെ ഇന്നലെയാണ് കലോത്സവം ആരംഭിച്ചത്. 17 വരെ നടക്കുന്ന കലോത്സവം 12 പ്രധാന സ്റ്റേജുകളിലായാണ് നടക്കുന്നത്. നഗരസഭ അദ്ധ്യക്ഷ സുധകിഴക്കെ പാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കവി കെ. വീരാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ നിജില പറവക്കൊടി, നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഇ. കെ. അജിത്ത്. നഗരസഭ കൌൺസിലർമാരായ എ. ലളിത, പി രത്നവല്ലി, വി.പി ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, പി.ടി.എ പ്രസിഡണ്ട് വി. സുചീന്ദ്രൻ, എ.ഇ.ഒ പി.പി സുധ, പി വത്സല, ബിജേഷ് ഉപ്പാലക്കൽ, യൂസഫ് നടുവണ്ണൂർ, ഷാജി എൻ ബലറാം, നിഷ എം.പി, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പി വത്സല സ്വാഗതവും, കെ. ഷിജു നന്ദിയും പറഞ്ഞു.
Share news