KOYILANDY DIARY.COM

The Perfect News Portal

സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഒരു നാലാം ക്ലാസുകാരൻ

സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി നാലാം ക്ലാസുകാരൻ. വയനാട് മുണ്ടക്കൈയിലും, ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് കൈത്താങ്ങായി നിരവധി പേർ എത്തുന്നുണ്ട്. സാധാരണക്കാർ മുതൽ എല്ലാ മേഖലയിലുമുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളെക്കൊണ്ട് കഴിയുന്നതുപോലുള്ള സംഭാവനകൾ എത്തിക്കുന്നുണ്ട്. ഇപ്പോഴിതാ താൻ സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായിരിക്കുകയാണ് ഒരു നാലാം ക്ലാസുകാരൻ.

 

എറണാകുളം ഇടക്കൊച്ചി സ്വദേശിയായ ഏയ്ഥൻ ക്രിസ്റ്റഫർ എന്ന നാലാം ക്ലാസുകാരനാണ് താൻ സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടി വന്ന 3650 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെത്തി സിഐ ഗിരീഷ് കുമാറിനെ പണം ഏൽപ്പിക്കുകയായിരുന്നു. സംസ്ഥാനത്തെ ധാരാളം കുട്ടികൾ തങ്ങൾക്ക് ലഭിച്ച നാണയത്തുട്ടുകൾ ശേഖരിച്ച കുടുക്ക പൊട്ടിച്ച് വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്കായി പണം നൽകിയിട്ടുണ്ട്.

Share news