KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഗേൾസ് ഹൈസ്കൂളിലെ കാൻ്റീനിൽ തീപിടുത്തo

കൊയിലാണ്ടി: പന്തലായനി ഗേൾസ് ഹൈസ്കൂളിലെ കാൻ്റീനിൽ തീപിടുത്തo. ഇന്നു വൈകുന്നേരം ആറുമണിയോടുകൂടിയാണ് സ്കൂളിന്റെ കിച്ചണിൽ നിന്നും തീയും പുകയും വരുന്നതായി കണ്ടത്. ഷോർട്ട് സർക്യൂട്ട് കാരണം ഫ്രിഡ്ജിന് തീപിടിച്ചതായിരുന്നു. ഉടൻതന്നെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി റൂമിനകത്ത് കയറി ഫ്രിഡ്ജ് പുറത്തെത്തിച്ചശേഷം വെള്ളമൊഴിച്ച് തീ കെടുത്തുകയും.
ഗ്യാസ് സിലിണ്ടറും ഫ്രീസറും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും റൂമിൽ ഉള്ളതിനാൽ വൻ തീപിടുത്തത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. വലിയ വാഹനങ്ങൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്കൂളിൽ ചെറിയ അഗ്നിരക്ഷാ വാഹനമായ മിസ്റ്റ് എത്തിയാണ് തീ അണച്ചത്. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വലിയ അഗ്നി രക്ഷാ വാഹനങ്ങൾക്ക് സ്കൂൾ കോമ്പൗണ്ടിൽ എത്തിച്ചേരാൻ കഴിയാത്തത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിൻറെ പ്രാധാന്യം സ്കൂൾ അധികൃതരെ ബോധ്യപ്പെടുത്തി.
 Gr: ASTO മജീദ് എം ന്റെ  നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് വി കെ, നിധിപ്രസാദ് ഇ എം, ഷിജു ടി പി, അനൂപ് എൻപി, റഷീദ് കെപി, ഷാജു കെ, ഹോംഗാർഡുമാരായ പ്രദീപ് സി, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news