KOYILANDY DIARY.COM

The Perfect News Portal

കൊല്ലം എൽ.പി സ്കൂളിൽ അനുമോദന സംഗമം സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കൊല്ലം എൽ.പി സ്കൂളിൽ വിവിധ മത്സരങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ടാലെന്റ് സെർച്ച് പരീക്ഷയിലും അൽമാഹിർ ടാലെന്റ് പരീക്ഷയിലും മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കായാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. റിട്ട. അധ്യാപകൻ വത്സൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനിത ആർ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
.
.
സംസ്ഥാനതല ഭിന്നശേഷി കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി സ്കൂളിന് അഭിമാനമായ ഹിനയെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. വിദ്യാർത്ഥികളുടെ മികവിനെ പ്രകീർത്തിച്ചുകൊണ്ട് മുഹമ്മദ് ഷഫീക്ക്, ശശി മാസ്റ്റർ, മിനി, രജിന എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
Share news