ജില്ലയിലെ ഹരിതകർമ്മസേനാ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും ക്യാഷ് പ്രൈസ് വിതരണവും നടന്നു

കൊയിലാണ്ടി: ക്ലീൻ കമ്പനി കേരളയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജില്ലയിലെ ഹരിതകർമ്മസേനാ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും ക്യാഷ് പ്രൈസ് വിതരണവും നടന്നു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഷീല അധ്യക്ഷയായിരുന്നു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സന്ധ്യ ഷിബു, വി.കെ അബ്ദുൾ ഹാരിസ്, അതുല്യ ബൈജു, ജില്ലാ ശുചിത്വ മിഷൻ കോ ഓഡിനേറ്റർ സി.കെ.സരിത്ത്, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ പി.കെ. സുരേഷ് കുമാർ, പി. അതുല്യ എന്നിവർ സംസാരിച്ചു.
