കൊയിലാണ്ടി: കണിയാണ്ടി കുടുംബ സംഗമം കീഴരിയൂർ മരക്കാട്ട് മീത്തലിൽ നടന്നു. നാല് തലമുറകളുടെ സംഗമമായിരുന്നു നടന്നത്. ചടങ്ങിൽ എൺപത് കഴിഞ്ഞവരെ ആദരിച്ചു. കുടുംബ സംഗമം നാടക സംവിധായകൻ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. ശ്രീധരൻ, ശശി, കല്യാണി, അമ്മാളു എന്നിവർ സംസാരിച്ചു.